ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്, നാളെ തെളിവ് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ നടപടിയാണെന്നും തിരഞ്ഞെടുപ്പിനായി വൃത്തികേട് കാണിക്കുന്നുവെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഡാറ്റ ചോർച്ചയിൽ കൂടുതൽ രേഖകൾ പുറത്തുവിടും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവുണ്ട്. എങ്ങനെ വിവരം ശേഖരിച്ചെന്ന് വെളിപ്പെടുത്തും. നാളെ തെളിവ് പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



