ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ നൃത്തം ചെയ്യാൻ വിളിച്ചു വരുത്തി…രാത്രി രണ്ട് മണിക്ക് വീട്ടിൽ കയറി വരനെ തട്ടിക്കൊണ്ടുപോയത്…

വിവാഹ ദിവസം രാത്രി ചടങ്ങുകൾക്ക് കഴിഞ്ഞയുടനെ വരനെ തട്ടിക്കൊണ്ടുപോയി. ആഘോഷ വേദിയിൽ ഡാൻസ് ചെയ്യാൻ പണം കൊടുത്ത് കൊണ്ടുവന്ന സംഘമാണ് വരനെ തട്ടിക്കൊണ്ടുപോയത്. രാത്രി രണ്ട് മണിയോടെ ഇവർ വീട്ടിൽ ഇരച്ചുകയറി യുവാവിനെ ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. വധുവിന്റെ ബന്ധുക്കളെ ഇവർ മർദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ബിഹാറിലെ ഗോപാൽഗഞ്ചിൽ നടന്ന ഒരു വിവാഹ ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. വരന്റെ വീട്ടിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ നൃത്തം ചെയ്യാൻ ഒരു സംഘത്തെ വിളിച്ചിരുന്നു. ഇവരും ചടങ്ങിനെത്തിയ അതിഥികളും തമ്മിലുണ്ടായ തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. ഡാൻസ് ടീം പരിപാടി അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ കാണികൾ അത് അനുവദിക്കാതെ നൃത്തം തുടരണമെന്ന് നിർബന്ധിച്ചു. ഇതേച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദവും കൈയാങ്കളിയും ഉണ്ടായി. നർത്തകരിൽ ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.

ഈ സമയം വധുവിന്റെ വീട്ടിലായിരുന്നു വരൻ. അവിടുത്തെ ചടങ്ങുകൾ ഏതാണ്ട് അവസാനിച്ച് കഴിഞ്ഞ സമയം രാത്രി രണ്ട് മണിയോടെ നർത്തക സംഘം നേരത്തെ പരിക്കേറ്റ യുവതിയുടെ നേതൃത്വത്തിൽ അവിടെയെത്തി. വീട്ടിലേക്ക് ഇരച്ചുകയറിയ ഇവർ വധുവിന്റെ ബന്ധുക്കളെ ഉപദ്രവിക്കുകയും വരനെ ബലമായി പിടിച്ചിറക്കി കൊണ്ടുപോവുകയുമായിരുന്നു. ഭയന്നുപോയ ബന്ധുക്കൾ ഉടനെ പൊലീസിനെ വിവരം അറിയിച്ചു

Related Articles

Back to top button