ചെന്നിത്തലയിൽ പള്ളി സെമിത്തേരിയുടെ കൈവരികൾ തകർത്ത സംഭവം.. രണ്ടുപേർ പിടിയിൽ…

ചെന്നിത്തലയിൽ പള്ളി സെമിത്തേരിയുടെ കൈവരികൾ തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചെന്നിത്തല മട്ടക്കൽ ഇളംപാത്ത് മോബിൻ (26), ചെന്നിത്തല തൃപ്പെരുന്തുറ ഇളമ്പാത്ത് മട്ടക്കൽ ജോൺ വർഗീസ് (50)എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ സെമിത്തേരിയിൽ കല്ലറയ്ക്ക് മുന്നിലുള്ള കൈവരിയാണ് കഴിഞ്ഞ 20നു രാത്രി തകർക്കപ്പെട്ടത്. ഇതിനെതിരെ മാനേജിങ് കമ്മിറ്റി മാന്നാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് മാന്നാർ പൊലിസ് ഇൻസ്പെക്ടർ ഡി രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ ചെന്നിത്തലയിൽ നിന്നും പിടികൂടുകയായിരുന്നു

Related Articles

Back to top button