ഡി സോൺ സംഘർഷം…10 എസ്എഫ്ഐക്കാർക്കെതിരെ കേസ്…
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവവുമായി ബന്ധപ്പെട്ട് 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കാലിക്കറ്റ് സർവ്വകലാശാല ചെയർ പേഴ്സൺ നിത ഫാത്തിമ, കെഎസ്‌യു പ്രവർത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ആശിഷ്, റിസ്വാൻ, മനീഷ് ഉൾപ്പടെ 10 പേർക്കെതിരെ കേസെടുത്തത്.
മാരകയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും , അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ അന്യായമായി സംഘം ചേരൽ, മനപ്പൂർവമായ നരഹത്യാ ശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ആശിഷിന് കെഎസ്‌യു പ്രവർത്തകർ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ചുമത്തിയ കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുലടക്കം റിമാൻ്റിൽ കഴിയുകയാണ്.