‘മൊൻത’ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുകയാണെന്ന് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ ഇന്നും നാളെയും നടത്തേണ്ട നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റെയിൽവേയുടെ നടപടി.
മൊത്തം 72 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിൽ വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളാണ് കൂടുതൽ.



