സൈബർ തട്ടിപ്പ്…ഡൽഹി എയർപോർട്ടിൽ കേസ് രജിസ്റ്റർ ചെയ്തെന്ന് ഭീഷണിപ്പെടുത്തി തട്ടിയത്…
കൊച്ചി: കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. മരട് സ്വദേശി എം ചന്ദ്രശേഖരനിൽ നിന്ന് 1,27,000 രൂപ തട്ടിപ്പ് സംഘം തട്ടി. ഡൽഹി പൊലീസ് എന്ന വ്യാജേനയാണ് ഇന്നലെ ഫോൺ സന്ദേശം എത്തിയത്. ഡൽഹി എയർപോർട്ടിൽ കേസ് രജിസ്റ്റർ ചെയ്തു എന്ന പേരിലാണ് ചന്ദ്രശേഖരനെ സംഘം ഭീഷണിപ്പെടുത്തിയത്. ചന്ദ്രശേഖരൻ്റെ പേരിൽ ഡൽഹി എയർപോർട്ടിൽ പാഴ്സൽ എത്തിയെന്നും ലഹരി വസ്തുക്കളും പാസ്പോർട്ടുകളും എടിഎം കാർഡുകളും പാഴ്സലിൽ ഉണ്ടെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞു വിശ്വസിപ്പിച്ചത്. ആർബിഐക്ക് പണം നൽകി കേസ് ഒഴിവാക്കാൻ പറഞ്ഞുള്ള നിർദ്ദേശത്തിന് പിന്നാലെയാണ് ചന്ദ്രശേഖരൻ പണം മൂന്ന് തവണകളായി ഗൂഗിൾ പേ ചെയ്ത് നൽകിയത്.