ആര്‍ക്കും സംശയം തോന്നില്ല, കപ്പലിൽ എത്തിയ ചരക്കിൽ റഫ്രിജറേറ്റർ, ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനക്കിടെ കണ്ടെത്തിയത്…

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം സകാത്-നികുതി കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ശീ​തീ​ക​രി​ച്ച ചി​ക്ക​ൻ റ​ഫ്രി​ജ​റേ​ഷ​ൻ യൂ​നി​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ കണ്ടെത്തിയത്. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ളോ അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളോ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ അ​തോ​റി​റ്റി നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് അതോറിറ്റി സുരക്ഷാ പരിശോധനകൾ കര്‍ശനമായി നടത്തുന്നുണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ ഏ​തെ​ങ്കി​ലും ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1910 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ലോ 1910@zatca.gov.sa എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ, 009661910 എ​ന്ന അ​ന്താ​രാ​ഷ്​​ട്ര ന​മ്പ​റി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Related Articles

Back to top button