CSR ഫണ്ട് തട്ടിപ്പ്… ക്രൈം ബ്രാഞ്ച് അന്വേഷിക്കും…
സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറും. സംസ്ഥാനത്ത് നിരവധി പരാതികൾ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്.
വിവിധ സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാളെ ലോക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്യുക.