പിഎം ശ്രീ.. ജനറല്‍ സെക്രട്ടറിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി.. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളത്തിന് വിമര്‍ശനം…

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് വിമര്‍ശനം. ഇന്നലെ സമാപിച്ച പോളിറ്റ് ബ്യൂറോ യോഗത്തിലെ വിമര്‍ശനത്തിന്റെ വിവരങ്ങളാണ് ഇന്ന്പു റത്തുവന്നിരിക്കുന്നത്.

കേന്ദ്ര നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി നയത്തില്‍ നിന്ന് ഭിന്നമായ ഒരു തീരുമാനം സിപിഐഎം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അംഗങ്ങള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പി എം ശ്രീ കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ജനറല്‍ സെക്രട്ടറിയോട് പോലും കൂടിയാലോചിച്ചില്ല. കേരളത്തിലെ പി എം ശ്രീ വിവാദം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.

Related Articles

Back to top button