ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളില്‍ പ്രതിസന്ധി….വിഭവങ്ങളിൽ ചിലത് ഒഴിവാക്കി

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി.പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ ജയിൽ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിൽ കുറവ് വന്നുതുടങ്ങും.

ഏജൻസികൾ പാചകവാത സിലിണ്ടറുകൾ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനൽകുന്നത് കുറയ്ക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുറത്തുവിൽക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയിൽ അധികൃതർ പരിമിതപ്പെടുത്തി. ഇനിയും സിലിണ്ടറുകൾ കുറച്ചാൽ പൂർണമായും ഭക്ഷണവിതരണം നിർത്താനാണ് തീരുമാനം. എന്നാൽ ജയിലിനുള്ളിലെ ഭക്ഷണത്തിൽ കുറവ് വരുത്താൻ നീക്കമില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button