രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തെറിഞ്ഞു.. അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍.. സംഭവം മാവേലിക്കരയിൽ…

ഒപ്പം താമസിക്കുന്ന യുവതിയുടെ രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തെറിഞ്ഞ സംഭവത്തില്‍ ആണ്‍സുഹൃത്തായ താമരക്കുളം കിഴക്ക്മുറി കാവുങ്കല്‍ തറയില്‍ സജുഭവനം ശ്യാംകുമാറിനെ (45) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയായ ഇയാള്‍ യുവതിയുടെ തലയില്‍ ചവിട്ടിയ ശേഷം കുഞ്ഞിനെ എടുത്ത് എറിയുക ആയിരുന്നു.

യുവതിയെ മര്‍ദ്ദിച്ച ശേഷം മടിയിലിരുന്ന കുഞ്ഞിന്റെ കവിളില്‍ കുത്തിപ്പിടിച്ച് കൈവിരലുകള്‍ വായിലേക്ക് തള്ളിയിറക്കിയതായും മൊഴിയില്‍ പറയുന്നു. ഇയാള്‍ തന്റെ നാല് വയസ്സുള്ള മകനെയും മര്‍ദ്ദിച്ചിരുന്നതായി യുവതി മൊഴിയില്‍ പറയുന്നു. നൂറനാട് എസ്‌ഐ: കെ.അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button