തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിൽ എത്തിച്ചു… പരിശോധനയിൽ ട്രോളി ബാ​ഗിൽ കണ്ടെത്തിയത്…

ബീഹാറിലെ മുസഫർപൂരിൽ നിന്ന് 42 കോടിയുടെ ലഹരി മരുന്ന് പിടികൂടി. ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഏകദേശം 4.2 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്. വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തിച്ച ലഹരിമരുന്ന് ഡെൽഹിയിലെത്തിക്കാനായിരുന്നു ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.

ഡിആർഐ അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ബിഹാറിലെ മുസഫർപൂരിൽ നടത്തിയ പരിശോധനയിൽ ഒരു ട്രോളി ബാഗിൽ നിന്ന് 4.2 കിലോഗ്രാം വെളുത്ത പൊടി കണ്ടെത്തി. ഇത് എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി ഡിആർഐ ഉദ്യോഗസ്ഥർ തങ്ങളുടെ എൻഡിപിഎസ് ഫീൽഡ് കിറ്റിങ് ഉപയോഗിച്ച് സാമ്പിൾ പരിശോധന നടത്തുകയും കൊക്കൈൻ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിൽ എത്തിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ട്രോളി ബാഗ്. അവിടെ ചില അജ്ഞാത വ്യക്തികൾക്ക് കൈമാറാനായിരുന്നു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി. ബാഗുമായി എത്തിയയാളെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യ്തു വരുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

Related Articles

Back to top button