രാത്രി സാധനം വാങ്ങാൻ പുറത്തിറങ്ങി… അയൽവാസിയെ നോക്കിയതിന് വടിവാൾ വീശി ഭീഷണി..
അയൽവാസിയെ വടിവാൾ വീശി ഭീഷണിപെടുത്തിയതായി പരാതി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റാഹിസ് ഖനെതിരെയാണ് പരാതി ലഭിച്ചിരിയ്ക്കുന്നത്.
ഈ മാസം 18-ാം തീയതി രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാട്ടാക്കട കിള്ളിക്കടവ് സ്വദേശിയായ റെഹിസ് രാത്രിയിൽ സാധനം വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ അയൽവാസിയും കേസിലെ പ്രതിയുമായ റാഹിസ് ഖാനെ നോക്കിയെന്നു പറഞ്ഞാണ് റോഡിൽ വടിവാൾ ഉരസി ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തത്. ഇയാൾക്ക് പിന്നാലെ അച്ഛന്റെ പ്രവർത്തികൾ ഇളയ മകനും അനുകരിക്കുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കേസിലെ പ്രതിയായ റാഹീസ് ഖാൻ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നും നാട്ടുകാരെയും അയൽവാസികളെയും പട്ടിയെ വിട്ട് കടിപ്പിക്കുന്നതുൾപ്പെടെയുള്ള ക്രൂരകൃത്യങ്ങളിൽ പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.