‘ദിലീപിനെ പൂട്ടണം’; വാട്‌സ് ആപ്പ് ഗൂപ്പുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ എന്ന പേരില്‍ തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ പൂട്ടണം എന്ന പേരിലായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉന്നത പൊലീസുദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Related Articles

Back to top button