അതുല്യയുടെ മരണം.. അമ്മയുടെ വിശദമായ മൊഴിയെടുക്കും…
ഷാർജയിലെ അതുല്യയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം. അതുല്യയുടെ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ പ്രതി സതീഷിന് കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. കൊലപാതക പരാതി ഉന്നയിക്കാനുള്ള കാരണം ക്രൈം ബ്രാഞ്ച് പരിശോധിക്കും.
വീഡിയോ, ഓഡിയോ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിക്കും. മാത്രമല്ല, നിലവിലെ വകുപ്പുകളിൽ മാറ്റം വേണമോ എന്നതും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊല്ലം സെഷൻസ് കോടതി നിർദേശിച്ചിരുന്നു.



