ജീപ്പിൽ കയറ്റുവാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പിടിച്ചു തിരിച്ചു….കായംകുളം സ്വദേശി പിടിയിൽ…..
അമ്പലപ്പുഴ: പൊലീസുകാരനെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കായംകുളം പട്ടോളി മാർക്കറ്റിൽ കണ്ടല്ലൂർ പഞ്ചായത്ത് 14-ാംവാർഡിൽ മുതലശ്ശേരി വടക്ക് വീട്ടിൽ ആനന്ദൻ്റെ മകൻ വിനോദ് കുമാർ ( 47 )നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
വളഞ്ഞ വഴിയിൽ കലഹസ്വഭാവിയായി നിൽക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ജീപ്പിൽ കയറ്റുവാൻ ജീപ്പിൽ കയറ്റുവാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പിടിച്ചു തിരിക്കുകയും, ഡ്യൂട്ടി തടസ്സം ചെയ്യുകയും ചെയ്തതിന് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിനോദ് കുമാറിനെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ നവാസ്, ഹനീഷ്, സിവിൽ പൊലീസ് ഓഫീസർ മനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.