പുതുവത്സരദിനത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ചു…അമ്പലപ്പുഴയിൽ പ്രതി അറസ്റ്റിൽ…
അമ്പലപ്പുഴ: മാരാരിക്കുളം ബീച്ചിൽ യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.മാരാരിക്കുളം നോർത്ത് പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെത്തി യിൽ വടക്കേ തയ്യിൽ വീട്ടിൽ സനീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റിൻ (24)ആണ് അറസ്റ്റിലായത്. മാരാരിക്കുളം ബീച്ചിൽ പുതുവത്സര പരിപാടികൾ നടത്തുന്ന സ്ഥലത്തെ കടയിൽ നിന്നും പണം നല്കാതെ സാധനങ്ങൾ വാങ്ങിയത് കടയുടമയായ മാരാരിക്കുളം സ്വദേശി വിപിൻ ജോൺ ചോദ്യം ചെയ്തതിൽ പ്രകോപിതനായ ക്രിസ്റ്റിൻ ചില്ല് കഷ്‌ണം ഉപയോഗിച്ച് വിപിന്റെ കഴുത്തിൽ പരിക്കേല്പിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ ഇയാളെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.അർത്തുങ്കൽ പോലീസ് പ്രതിക്കെതിരെ നരഹത്യ ശ്രമത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്തു.ഇൻസ്പക്ടർ പി. ജി മധു , എസ്.ഐ ഡി. സജീവ് കുമാർ , എസ്.ഐ ഗോപൻ പി , എ എസ് ഐ ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജു, വിപിൻദാസ്എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .