നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ പെട്ടെന്ന് തുറന്നു.. സ്കൂട്ടറിൽ പോകുകയായിരുന്ന ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം…
ജമ്മു കശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് താരം റോഡ് അപകടത്തില്‍ മരിച്ചു. ബൈക്കില്‍ പോകുകയായിരുന്ന യുവതാരം ഫരീദ് ഹുസൈന്‍ ആണ് അപകടത്തില്‍ മരിച്ചത്. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ഡോര്‍ ഡ്രൈവര്‍ പെട്ടെന്ന് തുറന്നതിനെത്തുടര്‍ന്ന് ഫരീദ് സഞ്ചരിച്ച സ്കൂട്ടര്‍ ഡോറില്‍ തട്ടി റോഡ് സൈഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഫരീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു തന്നെ ഫരീദ് മരിച്ചുവെന്നും വീഴ്ചയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചാണ് മരണമെന്നും പൊലിസ് പറഞ്ഞു