ഫോറസ്റ്റ് സ്റ്റേഷൻ സമീപം ഗർത്തം രൂപപ്പെട്ടു.. സമീപവാസികളെ മാറ്റുന്നു.. ആശങ്കയിൽ പ്രദേശവാസികൾ….
ഫോറസ്റ്റ് സ്റ്റേഷൻ സമീപം ഗർത്തം രൂപപ്പെട്ടു. അഞ്ചു മീറ്റർ വ്യാസത്തിലും അഞ്ചുമീറ്ററിൽ അധികം ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.വെള്ളമുണ്ട പുളിഞ്ഞാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് സംഭവം.പാറക്കല്ല് ഉണ്ടായിരുന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. സമീപവാസികളെ മാറ്റുന്നു. നിലവിൽ 26 ആദിവാസി കുടുംബങ്ങള മാത്രമാണ് ഒഴിപ്പിച്ചിരിക്കുന്നത്.
മുൻകരുതൽ എന്ന നിലയ്ക്കാണ് സമീപത്തെ ഉന്നതി നിവാസികളെയും, സമീപത്തുള്ള കുടുംബങ്ങളെയും പുളിഞ്ഞാൽ സ്കൂളിലേക്ക് മാറ്റുന്നത്. മാനന്തവാടി തഹസിൽദാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. നാളെ വിദഗ്ധസംഘം സ്ഥലം സന്ദർശിക്കും.