വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടി.. വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും മകനും….

പാലക്കാട് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടി. അമ്മയ്ക്കും മകനും പരുക്ക്. നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില (50), മകൻ വിഷ്ണു (28) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽ വീട്ടുപകരണങ്ങളും തകർന്നു.

വിഷുവിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിയുള്ള സ്ഫോടനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ അമ്മയെയും മകനെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button