അയ്യാടന്‍ മലയില്‍ വിള്ളല്‍.. 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു…

അയ്യാടൻ മലയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്.കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.

പ്രദേശത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Related Articles

Back to top button