ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം… റോഡ് അറ്റകുറ്റപണിക്കെത്തിയ എംഎൽഎയെ തടഞ്ഞ് സിപിഎം പ്രവർത്തകർ

മലപ്പുറം തിരൂർ മുസ്ലീം ലീഗ് എംഎൽഎ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും സിപിഎം പ്രവർത്തകർ തടഞ്ഞു. കുറുകോൾ-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ് സംഭവം.റോഡ് അറ്റക്കുറ്റപ്പണി തടഞ്ഞതോടെ എംഎൽഎയും സംഘവും മടങ്ങി. നാട്ടുകാരും എംഎൽഎയുമായി വാക്കേറ്റമുണ്ടായി. ജനുവരിയിൽ റോഡ് പണി ചെയ്യാനിരിക്കെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് താത്ക്കാലിക അറ്റകുറ്റപ്പണിക്ക് എത്തിയതെന്നാണ് എംഎൽഎ പറയുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് എംഎൽഎ എത്തിയതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.

Related Articles

Back to top button