സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു…

കൊച്ചി: സി.പി. എം വൈപ്പിൻ ഏരിയ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ വൈസ് പ്രസിഡന്റ്റുമായ എൻ. സി മോഹനൻ സ്ഥാനങ്ങൾ രാജിവെച്ചു. ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലോക്കൽ സെക്രെട്ടറിക്കെതിരെ നിലപാടെടുത്തതിന് പ്രതികാരമായി ലോക്കൽ സമ്മേളനത്തിൽ തന്നെ അവഹേളിച്ചു എന്ന് മോഹനനൻ ആരോപിച്ചു. 39 കൊല്ലമായുള്ള പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും എന്നാൽ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ മോഹനനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു.

Related Articles

Back to top button