ചെങ്കൊടി വാനിൽ ഉയർന്നു..സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി…

ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും ആശ്രമ മൈതാനിയിൽ സംഗമിച്ചതോടെ, സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റം. സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പാതാക ഉയർത്തി. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം.

കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിൻ്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളൻ്റിയർമാർ  അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും

Related Articles

Back to top button