പാലക്കാട്ടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ

പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ എത്തി. പൊൽപുള്ളി പഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റ് ബാലഗംഗാധരനാണ് ബിജെപിയിൽ ചേർന്ന്. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതൽ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ബാലഗംഗാധരനെ ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു.

പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ചാണ് ബിജെപിയിലേക്ക് ആകൃഷ്ടനായതെന്നും ബാലഗംഗാധരൻ പറഞ്ഞു.

Related Articles

Back to top button