‘ഉദ്ഘാടനങ്ങൾക്ക് ‘ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങൾ മതി.. മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടി.. വിവാദ പ്രസംഗവുമായി യു പ്രതിഭ…

വിവാദ പ്രസംഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. അത് നിർത്താൻ പറയണമെന്നും അവരോട് തുണിയുടുത്ത് വരാൻ പറയണമെന്നും യു പ്രതിഭ വ്യക്തമാക്കി. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും യു പ്രതിഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് പ്രതിഭ വിവാദ പ്രസംഗം നടത്തിയത്.

മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. മോഹൻലാലിന്റെ ടെലിവിഷൻ ഷോയ്ക്ക് എതിരെയും യു പ്രതിഭ വിമർശനം ഉന്നയിച്ചു.

മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ്‌ ചെയ്യുകയും ചെയ്യുന്നതാണ് പരിപാടിയെന്നും യു പ്രതിഭ പറഞ്ഞു. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നതെന്നും യു പ്രതിഭ വിമർശിച്ചു. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്നും ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണമെന്നും യു പ്രതിഭ പറഞ്ഞു.

Related Articles

Back to top button