സിപിഎം നേതാവ് ചാരായം വാറ്റിയത് സ്വകാര്യ റിസോർട്ടിൽ….പൊലീസ് പൊക്കിയത് എല്ലാം അവസാനിക്കാറായപ്പോൾ….

ചാരായം വാറ്റുന്നതിനിടെ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ.അനീഷ് (48), ഇയാളുടെ സഹായി അജ്മൽ (31) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വാഗമൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡംഗമാണ് അജ്മൽ. സി.പി.എം. നിയന്ത്രണത്തിലുള്ളകാണ് ഈ സ്ഥാപനം. അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമാണ് അനീഷ്.

സ്വകാര്യ റിസോർട്ടിലായിരുന്നു ഇരുവരുടെയും ചാരായം വാറ്റ്. ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ 200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

നാളുകളായി കണ്ണംകുളത്തിന് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം നിർമാണം നടക്കുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. റെയ്ഡിന് എത്തുമ്പോൾ ചാരായം ഉത്പാദിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ലീറ്റസ് ജോസഫ് പറഞ്ഞു. പൂഞ്ഞാർ സ്വദേശി മണ്ഡപത്തിൽ ബിജുവിന്റെ ഉടമസ്തയിലുള്ളതാണ് റിസോർട്ട്. അനീഷാണ് നോട്ടക്കാരനെങ്കിലും മറ്റുള്ളവർക്ക് താമസത്തിന് നൽകുന്നില്ല.

Related Articles

Back to top button