കൊല്ലത്ത് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി..

കൊല്ലം: പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ഇരച്ചുകയറി എത്തി എസ് ഐയ്ക്ക് നേരെ സി പി എം നേതാവിന്റെ കൊലവിളി. എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ കൊലവിളി. കൊല്ലം കോർപ്പറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐ ആർ.യു.രഞ്ജിത്തിനെതിരെ കൊലവിളി നടത്തിയത്. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തു നിന്നു പടിയിറങ്ങിയ അതേ ദിവസമായിരുന്നു നേതാവിന്റെ അതിക്രമം. എസ്ഐ ആർ.യു.രഞ്ജിത്തിന്റെ മുറിയിലേക്കു കയറിയ ശേഷം കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവലും മലരും പഴവും എസ് ഐയുടെ മേശപ്പുറത്ത് നിരത്തിവച്ചു. കാര്യമന്വേഷിച്ച എസ് ഐയോട് ഭീഷണി മുഴക്കി. കയ്യേറ്റത്തിന് ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നത്. സ്റ്റേഷനിലെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമം നടത്തിയെന്നാണ് ആരോപണം.

Related Articles

Back to top button