‘കല്ല്യാണം ഒന്നും അല്ലല്ലോ, നാടിന് വേണ്ടിയുള്ള പദ്ധതിയല്ലെ’; വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വിവാദത്തിൽ തോമസ് ഐസക്
വിഴിഞ്ഞം അവകാശവാദ തർക്കം വിവാദം ആക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. വിഴിഞ്ഞം നാടിന് വേണ്ട പദ്ധതിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്ന് പറഞ്ഞ തോമസ് ഐസക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കില്ല എന്ന് ഇന്നലെ വ്യക്തമാക്കിയതാണ്. അതിനെതിരെയാണ് ഐസക്കിന്റെ വിമർശനം. കല്ല്യാണം ഒന്നും അല്ലല്ലോ നാടിന് വേണ്ടിയുള്ള പദ്ധതിയല്ലെ എന്നും പ്രതിപക്ഷ നേതാവിനെ ആദ്യം ക്ഷണിച്ചില്ല എന്നു പറഞ്ഞു, വേണ്ട വിധം ക്ഷണിച്ചില്ല എന്നു പിന്നീട് തിരുത്തി എന്നും അദ്ദേഹം പറഞ്ഞു
പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിലാണ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിച്ചത്. സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട് ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം