സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം…യൂട്യൂബറെ വിമാനത്താവളത്തിൽ നിന്നും പിടികൂടി…

ആലുവ: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ യാസർ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് നാട്ടിലെത്തിയ ഇയാളെ വിമാനത്താവളത്തിൽ വെച്ചാണ് ആലുവ റൂറൽ സൈബർ വിഭാഗം പിടികൂടിയത്.

നേരത്തെ, കെ.ജെ. ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിവരുംവഴിയാണ് ഇയാളെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മതിലകം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ.എം. ഷാജഹാനെയും കോൺഗ്രസ് നേതാവ് ടി.കെ. ഗോപാലകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് യാസർ എടപ്പാളിനേയും അറസ്റ്റ് ചെയ്തത്.

Related Articles

Back to top button