സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ…
സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് പിടിയിലായത്.ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തുകയായിരുന്നു. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.