മർദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെതിരെ സിപിഎം നേതാവ്…
കുന്നംകുളം പൊലീസിൽ നിന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ്‍ സുജിത്തിനെതിരെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദര്‍. വിഎസ്‍ സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും പോരാളിയായോ സര്‍വ്വതങ്ക പരിത്യാഗിയോ ആയിട്ടുള്ള ആളല്ലെന്നും സുജിത്തിനെ പൊലീസ് മര്‍ദിച്ചതിൽ ഒരു മറുവശമുണ്ടെന്നും അബ്ദുൽഖാദര്‍ പറഞ്ഞു.
പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങി കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോയെന്നും അബ്ദുൽഖാദര്‍ പരിഹസിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിന്‍റെ കല്യാണം മാധ്യമങ്ങള്‍ ആഘോഷിച്ചതിനെയും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ വിമര്‍ശിച്ചു. സ്വാതന്ത്ര്യസമര സേനാനിയുടെ വിവാഹം കഴിഞ്ഞുവെന്ന മട്ടിലാണ് സുജിത്തിന്‍റെ വിവാഹ വാർത്തകളെന്നും യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത് പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നും ഒരു മാധ്യമവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കെവി അബ്ദുൽ ഖാദർ ആരോപിച്ചു.