പി പി ദിവ്യക്കെതിരെ നടപടിയുമായി പാർട്ടി.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തേക്ക്…
പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി സിപിഎം.പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി കെ കെ രത്നകുമാരി ചുമതല ഏൽക്കും. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.പിന്നാലെയാണ് പാർട്ടിയുടെ നടപടി.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ പരാമർശം ദിവ്യ ഒഴിവാക്കേണ്ടതായിരുന്നു എന്നും പാർട്ടി പ്രതികരിച്ചു.