പാർലമെന്റിലെ വന്ദേമാതരം ചർച്ചയിലും മൗദൂദിയെ വിമർശിച്ച് സിപിഎം…

പാർലമെന്റിലെ വന്ദേമാതരം ചർച്ചയിലും മൗദൂദിക്കെതിരെ വിമർശനവുമായി സിപിഎം. കേരളത്തിൽ നിന്നുള്ള സിപിഎം എംപി ഡോ. വി.ശിവദാസനാണ് വന്ദേമാതരം ചർച്ചക്കിടെ മൗദൂദിക്കും ശിഷ്യൻമാർക്കുമെതിരെ വിമർശനമുന്നയിച്ചത്.

അധികാരംകൊണ്ട് എല്ലാം മറച്ചുപിടിക്കാമെന്ന് മുസ്‌ലിം ലീഗും കരുതിയെന്നും അതുകൊണ്ടാണ് മൗദൂദിയുടെ സംഘടനയുമായി കൈകോർക്കുന്നതെന്നും ശിവദാസൻ പറഞ്ഞു. ഇന്ത്യൻ ജനത സവർക്കറുടെയും മൗദൂദിയുടെയും ശിഷ്യൻമാർ അടക്കമുള്ള വർഗീയ ശക്തികളോട് പൊരുതണമെന്നും സിപിഎം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ടാണ് പാർലമെന്റിൽ ചർച്ച നടന്നത്.

Related Articles

Back to top button