വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്ന ഫോട്ടോ അയച്ചതിന് നടപടി നേരിട്ട വ്യക്തി; കെ.പി മധുവിനെ സ്ഥാനാർഥിയാക്കി സിപിഎം

വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്ന ഫോട്ടോ അയച്ചതിനെത്തുടർന്ന് നടപടി നേരിട്ട വ്യക്തിയെ സ്ഥാനാർഥിയാക്കി സിപിഎം. കണ്ണൂർ പയ്യന്നൂർ നഗരസഭയിലെ ഏഴാം വാർഡിലാണ് സംഭവം. മുൻ ഏരിയാ സെക്രട്ടറി കെ.പി മധുവിനെയാണ് സ്ഥാനാർഥിയാക്കിയത്. നഗ്ന ഫോട്ടോ അയച്ചതിൻ്റെ പേരിൽ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.



