സിപിഎം പ്രാദേശിക നേതാവിനുനേരെ ആക്രമണം.. വെട്ടി വീഴ്ത്തിയ നാലുപേർ പിടിയിൽ…
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. പഴഞ്ഞി മങ്ങാട് മളോർകടവിൽ ആണ് സംഭവം. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മാളോർ കടവ് കോതൊട്ട് അമ്പലത്തിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു,രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. മിഥുന്‍റെ സഹോദരനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. മർദനത്തിൽ ചെവിക്കുൾപ്പെടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.