ഭാര്യാസഹോദരിയെ പീഡിപ്പിച്ചു.. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡന പരാതി…
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബലാൽസംഗത്തിന് കേസ്. 58 വയസ്സുള്ള ഭാര്യ സഹോദരിയെയാണ് ഇയാൾ രണ്ടു തവണ പീഡിപ്പിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇയാളുടെ വീടിനടുത്ത് താമസിക്കുന്നതിനിടെ 2022 ലാണ് അതിക്രമം ഉണ്ടായത്.
നാണക്കേട് ഭയന്ന് 58 കാരി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ വീണ്ടും ചൂഷണത്തിന് ശ്രമിച്ചതോടെയാണ് അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയെ എല്ലാ പദവികളിൽ നിന്നും നീക്കിയതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.