കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ….വിജയാഹ്ലാദത്തിൽ 2 മരണം….

തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിൻ്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ തിരിഞ്ഞോടിയതോടെ സിപിഎം പ്രവർത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ലീ​ഗ് ഓഫീസ് അടിച്ചുതകർത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. നിലവിൽ പാറാട് ന​ഗരത്തിൽ സംഘർഷം തുടരുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാനൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button