സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി…3 പേര്‍ക്ക് പരുക്കേറ്റു…

കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. 3 പേർക്ക് പരിക്കേറ്റു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ഇന്നലെ സിപിഐഎം നേതാവിനെയും കുടുംബത്തെയും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. ഇതിന് പിറകെയാണ് വീണ്ടും സംഘർഷം. പരിക്കേറ്റവർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി



