ആരോഗ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധം.. പുതുയുഗയാത്രയുടെ ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സിപിഐഎം പ്രവർത്തകർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്‌ളക്‌സുകൾ അടിച്ച് തകർത്തു. കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ മാർച്ചിലായിരുന്നു സംഭവം. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഫ്‌ളക്‌സ് ബോർഡുകളാണ് അടിച്ചുതകർത്തത്.
പത്തനംതിട്ട തിരുവല്ലയിലും പുതുയുഗയാത്രയുടെ വേദിയും ഫ്‌ലക്‌സ് ബോർഡുകളും നശിപ്പിച്ചു. ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ ആരോപിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് വേദിയും ഫ്‌ളക്‌സും നശിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും ആരോപിച്ചു. നിയമം കയ്യിലെടുത്തവർക്കെതിരെ നടപടി വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.



