സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും…. പുതിയ ഗവർണർ…

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടേറിയറ്റിൽ ചർച്ചയാകും. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചതിനെക്കാൾ വലിയ പ്രതിസന്ധി തീർക്കുമോയെന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്.

പുതിയ ഗവർണറുടെ കാര്യത്തിൽ മുൻവിധിയില്ലെന്നാണ് നേതൃത്വം പറയുന്നു. പൂർത്തിയായ ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ടാകും. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും അജണ്ടയിലുണ്ട്. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറാണ് കേരള ഗവർണറായി ചുമതലയേൽക്കുക.

Related Articles

Back to top button