കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടു.. സംഘര്‍ഷാവസ്ഥ….
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടിരിക്കുന്നു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.