സിപിഐഎം സ്‌ക്വാഡുകള്‍ നിലമ്പൂരില്‍ ഓരോ വീട്ടിലെയും മതം അനുസരിച്ച് വര്‍ഗീയത പറയുകയാണ്…. വി ഡി സതീശന്‍

നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നവരോട് വര്‍ഗീയത പറയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വര്‍ഗീയത പറഞ്ഞ് അജണ്ടമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുതെന്നും നിലമ്പൂരില്‍ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓന്തിന്റെ നിറം മാറുന്നത് പോലെ മുഖ്യമന്ത്രി നിലപാട് മാറ്റുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനത്തിന് ശ്രമിച്ചു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നു. സര്‍ക്കാര്‍ ഇല്ലായ്മയാണ് എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നും വി ഡി സതീശന്‍ പറഞ്ഞു.ഓരോ വീട്ടിലെയും മതം അനുസരിച്ച് വര്‍ഗീയത പറയുകയാണ് സിപിഐഎം സ്‌ക്വാഡുകള്‍.

ഈ തിരഞ്ഞെടുപ്പിലെ അജന്‍ഡ മാറ്റാന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ശ്രമിക്കേണ്ട. സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ ശക്തമായി ആഞ്ഞടിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിക്കാനുള്ള തീരുമാനം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്തതാണ്. ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാ വിഭാഗങ്ങളും ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button