പി പി ദിവ്യക്ക് സംരക്ഷണമൊരുക്കി സിപിഐഎം…
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് സംരക്ഷണമൊരുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്. സംഘടന നടപടി വേണ്ടെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. പൊലീസ് അന്വേഷണം നടക്കട്ടെ എന്നും പാര്‍ട്ടി അന്വേഷണം വേണ്ടെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. സംഘടന സമ്മേളനവും ഉപതിരഞ്ഞെടുപ്പുകളും നടക്കുന്ന സാഹചര്യത്തില്‍ നടപടിയെടുത്താല്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.