ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്നപല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളത്; സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് എസ് അജയകുമാർ

സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്ന രൂക്ഷവിമർശനമാണ് എസ് അജയകുമാർ നടത്തിയത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി. സിപിഐഎം-സിപിഐ പേര് നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പാലത്ത് മണ്ണൂരിൽ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എസ് അജയകുമാർ.
തോറ്റാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപി ഐക്കുമാണ് എന്നതാണ് സമീപനമെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 50 % വോട്ട് മാത്രമേ സിപിഐയ്ക്കുള്ളു. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാൽ സിപിഐയ്ക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ എന്നും എസ് അജയകുമാർ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും , മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്ന ചോദ്യവും സിപിഐഎം നേതാവ് ഉയർത്തി




