തനിക്കെതിരായി നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളിൽ പ്രതികരിച്ച് സിപിഐഎം നേതാവ്….കെ ജെ ഷൈൻ

കൊച്ചി: സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരായി നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളിൽ പ്രതികരിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈൻ. സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. തന്നെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ-കുപ്രചരണങ്ങള്‍ നടക്കുകയാണ്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അവർ പറഞ്ഞു.

Related Articles

Back to top button