സിപിഐഎം കരുനാഗപ്പള്ളി കുലശേഖരപുരം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗത്തിനും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം..

സിപിഐഎം കരുനാഗപ്പള്ളി കുലശേഖരപുരം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമായ സിയാദിനും കുടുംബത്തിനും നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

സംഭവത്തില്‍ സിയാദിന്റെ സഹോദരന്‍ ഷംനാദിന് (31) തലയ്ക്ക് വെട്ടേറ്റു.ആക്രമണം തടയാന്‍ ശ്രമിച്ച പിതാവ് കുഞ്ഞുമോന്‍ (53) സിയാദ് (29)എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

Related Articles

Back to top button