പേരാവൂരിൽ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിൽ സിപിഐഎം…

പേരാവൂരിൽ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയുമായി സിപിഐഎം. കെ കെ ശൈലജ 3000 വോട്ടിന് വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. 5000 വോട്ടുകളെങ്കിലും വ്യക്തിപരമായി സമാഹരിക്കാൻ കഴിഞ്ഞാൽ കെ കെ ശൈലജയുടെ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം. കെ കെ ശൈലജയുടെ ജനകീയതയും ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന വോട്ടുകളും നിർ‌ണ്ണായകമാണെന്നും നേതൃത്വം വിലയിരുത്തുന്നു. മത സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഉറച്ച പാർട്ടികൾ മാത്രം കണക്കുമ്പോൾ സണ്ണി ജോസഫ് 5000 വോട്ടിന് മുന്നിലാണെന്നും മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button