‘തുടക്കത്തിലെ ഞാൻ ജയിക്കും എന്ന ട്രെൻഡ് വന്നതിൽ സിപിഐഎമ്മിന് പേടി…വൈഷ്ണ സുരേഷ്

മാധ്യമങ്ങളിൽ നിന്നാണ് വോട്ടർ പട്ടികയിൽ പേര് വെട്ടിയത് അറിഞ്ഞതെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്. തുടർ നടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും.തുടക്കത്തിലെ ജയിക്കും എന്ന ട്രെൻഡ് ഉണ്ടായിരുന്നു. അതിൽ സി പി ഐഎമ്മിന് പേടി ഉണ്ടാകാം.അതാണ് പരാതിക്ക് പിന്നിലെന്നും വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻ്റെ ആധാറിലും, ഇലക്ഷൻ കമ്മീഷൻ IDയിലും അഡ്രസ്സും സെയിമാണ്. അഡ്രസിലേത് പഴയ അഡ്രസ് ആയിരുന്നു. New TC തെറ്റാണ് എന്ന് മാസിലാക്കി വീണ്ടും അപേക്ഷ നൽകി. പക്ഷേ സ്വീകരിച്ചില്ല , എന്നാൽ പരാതിക്കാരുടെ അപേക്ഷ സ്വീകരിച്ച് പേര് ഒഴിവാക്കുകയും ചെയ്തു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്‍റെ പേരില്ല.

Related Articles

Back to top button