സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മത്സരത്തിനില്ല…അരൂരില്‍ ദലീമ, കായംകുളത്ത് യു പ്രതിഭ

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മത്സരിക്കില്ല. നാസറിനെ പരിഗണിച്ചിരുന്ന അരൂരിലും കായംകുളത്തും സിറ്റിങ് എംഎല്‍എമാരായ ദലീമ ജോജോയെയും യു പ്രതിഭയെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണിത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് ഇക്കാര്യം തീരുമാനമായത്.

തൃപ്പൂണിത്തുറയില്‍ നിലവിലെ വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനില്‍ എം ബി ഷൈനിയാണ് സ്ഥാനാര്‍ത്ഥി. കുന്നംകുളം മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ എ സി മൊയ്തീന്‍ തന്നെ മത്സരിക്കും. അതേ സമയം മണലൂരില്‍ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് സ്ഥാനാര്‍ത്ഥിയാവും.

ഈ തെരഞ്ഞെടുപ്പില്‍ പി സരിന്‍ മത്സരരംഗത്തുണ്ടാവില്ല. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്നതിന് ശേഷം കണ്ടെത്താനാണ് തീരുമാനം. നെന്മാറയില്‍ കെ പ്രേമന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ആലത്തൂരില്‍ സിപിഐഐം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം ശശി മത്സരിക്കും.

Related Articles

Back to top button